സുപ്രീംകോടതി ലാവ്ലിന് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. കേസ് ഈ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഇതുവരെ ഹരജി പരിഗണിച്ചിരുന്നത് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു. എന്നാൽ ഇത്തവണ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 കോവിഡ് മരണം
ലാവലിന്‍ കേസില്‍ പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ നേരത്തെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ആ വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്കിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നല്കിയ അപ്പീലുകളും സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്. അതേസമയം, ഹര്‍ജികള്‍ പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക