ഫേസ്ബുക്ക് പരസ്യങ്ങൾക്കായി ഏറ്റവുമധികം തുക മുടക്കിയത് ഭരണകക്ഷിയായ ബിജെപി. കഴിഞ്ഞ 18 മാസങ്ങൾക്കിടെയുള്ള വിവരമാണിത്. ‘സാമൂഹ്യ പ്രശ്നങ്ങൾ, തെരഞ്ഞെടുപ്പുകൾ, രാഷ്ട്രീയം’ എന്നീ വിഷയങ്ങളിലായി 4.61 കോടി രൂപയാണ് ബിജെപി മുടക്കിയത്. രണ്ടാം സ്ഥാനത്തുള്ള പ്രതിപക്ഷ പാർട്ടി കോൺഗ്രസ് മുടക്കിയത് 1.84 കോടി രൂപ മാത്രമാണ്. 2019 ഫെബ്രുവരി മുതൽ 2020 ഓഗസ്റ്റ് 24 വരെയുള്ള കണക്കാണിത്. കാശ് ചെലവഴിച്ച ആദ്യ പത്ത് പരസ്യ ദാതാക്കളിൽ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്.
റെഡ് ക്രസന്റുമായി ലൈഫ് മിഷന് കരാര്‍ ഒപ്പിട്ടതിൽ കേന്ദ്രാനുമതിയുടെ ആവശ്യമില്ല : മുഖ്യമന്ത്രി
ഡല്‍ഹിയിലെ ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസ്സാണ് ഇവരിൽ മൂന്നു പേർ നല്‍കിയിരിക്കുന്നത്. ‘ഭാരത് കെ മാൻ കി ബാത്ത്’ എന്ന ഫേസ്ബുക്ക് പേജ് ചലവഴിച്ചിരിക്കുന്നത് (2.24 കോടി രൂപയാണ്). ‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി’ (1.39 കോടി രൂപ), വാർത്താ മാധ്യമ വെബ്സൈറ്റ് എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന ‘നേഷൻ വിത്ത് നമോ’ (1.28 കോടി രൂപ), ബിജെപി നേതാവും മുൻ എംപിയുമായ ആർ കെ സിൻഹയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പേജ് (65 ലക്ഷം രൂപ) എന്നിങ്ങനെയാണ് മറ്റ് മൂന്നു പേജുകൾ പരസ്യത്തിനായി ചെലവഴിച്ചിരിക്കുന്ന തുക.
പരീക്ഷകള്‍ നടത്താൻ അനുവാദം നൽകും മുൻപ് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും
2019 ജനുവരിയിലാണ് ‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി’, ‘ഭാരത് കെ മാൻ കി ബാത്ത്’ എന്നീ പേജുകൾ ക്രിയേറ്റ് ചെയ്യപ്പെട്ടത്. പേജ് തുടങ്ങി രണ്ട് മാസങ്ങൾക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക