കല്‍പ്പറ്റ: മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ഇ പോസ് മെഷീന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു. വാഹനപരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും രസീതുകൾക്കും പകരം ഈ പോസ് മെഷീന് വഴി ഡിജിറ്റലായി ചെലാന്‍ തയ്യാറാക്കുകയും എടിഎം കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ വഴിയോ പിഴ അടക്കാനുള്ള സംവിധാനവുമാണ് നിലവില്‍ വന്നത്.
‘മണിയറയിലെ അശോകൻ’ തിരുവോണദിനം നെറ്റ്ഫ്ലിക്സിൽ; ദുൽഖറിന്റെ ഓണസമ്മാനം
ഇതിനായി ഇചലാന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിയമ ലംഘന ചലാൻ തയ്യാറാക്കുമ്ബോള്‍ തന്നെ തെളിവുകള്‍ക്കായി ഡ്രൈവറുടെയും ആവശ്യമെങ്കില്‍ മറ്റു രേഖകളുടെയും ഫോട്ടോയും ഇ ചലാനില്‍ അപ്ലോഡ് ചെയ്യാം. നിശ്ചിത സമയപരിധിക്കുള്ളില്‍ പിഴ അടക്കുന്നില്ലെങ്കില്‍ കേസ് ഓണ്‍ലൈന്‍ വഴി ഇ കോര്‍ട്ടിലേക്ക് അയക്കുന്നതിനും സംവിധാനമുണ്ട്.
സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അഗ്നിശമനസേന; തീപിടിത്തം അട്ടിമറിയല്ല
വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊബൈല്‍ ഫോണിലേക്ക് പിഴ സംബന്ധിച്ചും പിഴ അടയ്ക്കേണ്ട ലിങ്ക് സംബന്ധിച്ചും സന്ദേശങ്ങള്‍ ഇ ചലാൻ തയ്യാറാക്കി കഴിഞ്ഞാൽ ലഭിക്കുന്നതാണ്.പിഴ അടയ്ക്കുകയോ കേസ് തീര്‍പ്പാക്കുകയോ ചെയ്യുന്നതുവരെ വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ലഭിക്കേണ്ട തുടര്‍ന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി തടയപ്പെടുകയും ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹന പരിശോധന ശക്തമാക്കുമെന്നും, മോട്ടോര്‍ വാഹന നിയമവും കൊറോണ മാനദണ്ഡങ്ങളും പാലിച്ച് മാത്രം വാഹനമോടിച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എന്‍. തങ്കരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക