ന്യൂഡൽഹി∙ ഫെയ്സ്ബുക്കിൽ പരസ്യം നൽകിയതിൽ ഇന്ത്യയിൽ ബിജെപി മുന്നിൽ. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് പരസ്യത്തിനായി ബിജെപി ഫെയ്സ്ബുക്കിൽ മുടക്കിയത്. 2019 ഫെബ്രുവരി മുതൽ ഓഗസ്റ്റ് 24 വരെ കണക്കാണിത്. ഇതേ കാലയളവിൽ കോൺഗ്രസ് മുടക്കിയത് 1.84 കോടി രൂപ.
ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി
പരസ്യത്തിനായി പണം മുടക്കിയവരിൽ ആദ്യ പത്തിൽ മറ്റു നാലെണ്ണം ബിജെപിയുമായി ബന്ധമുള്ള പേജുകളാണ്. അതിൽ മൂന്നെണ്ണത്തിൽ നൽകിയിരിക്കുന്നത് ഡൽഹിയിലെ ബിജെപി ഹെഡ്ക്വാർട്ടേഴ്സിന്റെ വിലാസവും.
‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി’ എന്ന ഫെയ്സ്ബുക് പേജ് ചെലവഴിച്ചിരിക്കുന്നത് 1.39 കോടി രൂപയാണ്. ‘ഭാരത് കെ മാൻ കി ബാത്ത്’ 2.24 കോടി രൂപ, ‘നേഷൻ വിത്ത് നമോ’ 1.28 കോടി രൂപ, ബിജെപി നേതാവും മുൻ എംപിയുമായ ആർ കെ സിൻഹയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പേജ് 65 ലക്ഷം രൂപ. ഇതെല്ലാം കൂടി കണക്കാക്കിയാൽ 10.17 കോടി രൂപയാണ് ബിജെപിക്കായി ഫെയ്സ്ബുക്കിൽ പരസ്യത്തിനായി ചെലവഴിച്ചിരിക്കുന്നത്. ഇത് ആദ്യ പത്തു പേജുകളുടെ മൊത്തം പരസ്യ ചെലവിന്റെ (15.81 കോടി) 64 ശതമാനമാണ്.
69 ലക്ഷം രൂപ ചെലവഴിച്ച് ആം ആദ്മി പാർട്ടിയാണ് ആദ്യ പത്തിൽ ഉൾപ്പെടുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടി. ഡെയ്ലിഹണ്ട് ഒരു കോടിയിലധികം രൂപയും ഫ്ലിപ്കാർട്ട് 86.43 രൂപയും പരസ്യത്തിനായി ചെലവഴിച്ചു. വിഡിയോ ആപ്ലിക്കേഷന്‍ ‘പബ്ലിക്’ 1.24 കോടി രൂപയാണ് ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക