വന്ദേഭാരത് ആറാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള വിമാനങ്ങളിലെ ടിക്കറ്റുകള്‍ ഇന്ന് (27/09/2020) മുതല്‍ ബുക്ക് ചെയ്യാം. രാവിലെ യുഎഇ സമയം 10.00 മണിക്ക് (ഇന്ത്യന്‍ സമയം 11.30) ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചു.
അതേസമയം വന്ദേഭാരത് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ നടത്തുന്ന സര്‍വീസുകളിലും തിരക്ക് കുറവാണ്. അത്യാവശ്യമായി യാത്ര ചെയ്യേണ്ടവര്‍ ഇതിനോടകം മടങ്ങിയതും സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചതും തിരക്ക് കുറയാന്‍ കാരണമായി. തിരക്ക് കുറഞ്ഞതോടെ അബുദാബി ഇലക്ട്ര സ്ട്രീറ്റിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക