വയനാട് കൽപ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം. കല്പറ്റ ഫയര്‍ഫോഴ്സിലെ ഒരു യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി. രാത്രി പത്തരയോടെയാണ് സംഭവം.
‘എന്നോടൊപ്പം വരൂ, നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം…’ മദര്‍ തെരേസയുടെ ഓര്‍മകളിൽ പ്രിയങ്ക ഗാന്ധി
സെക്യൂരിറ്റി ജീവനക്കാരനാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിച്ചതിന് കാരണമെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക