ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി പി. തിലോത്തമന്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രൂപീകരിച്ച വില്ലേജ് തല ക്വിക് റെസ്പോണ്‍സ് ടീമുകളുടെ നിരീക്ഷണം എല്ലാ കേന്ദ്രങ്ങളിലുമുണ്ടാകും. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ഓണത്തിനു മുന്നോടിയായുള്ള ഷോപ്പിംഗില്‍ തിക്കും തിരക്കും ഉണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ ഉറപ്പാക്കണം. രോഗവ്യാപനത്തിലേക്ക് നയിക്കുന്ന ഇത്തരം വീഴ്ച്ചകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെക്കാള്‍ കേമന്മാരുണ്ടോ..? എങ്കിൽ അവർ മുന്നോട്ടു വരട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ്
മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വഴിയോര കച്ചവടങ്ങള്‍, ഓണച്ചന്തകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം നടത്തുന്ന പരിശോധനയില്‍ പ്രതിരോധ നിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക