രാജ്യത്ത് കോവിഡ് വ്യാപനം കൂടുകയാണ്. മാത്രമല്ല, അൺലോക്ക് നാലാം ഘട്ടവും ആരംഭിച്ചിട്ടുണ്ട്. അതേസമയം കർണ്ണാടകയിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബിജെപിയിലെ മുതിര്‍ന്ന നേതാവും ഗ്രാമവികസന മന്ത്രിയുമായ കെ എസ് ഈശ്വരപ്പയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. യെദിയൂരപ്പ മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് ഇദ്ദേഹം.
കര്‍ണാടക വനിതാ ശിശു വികസന മന്ത്രി ശശികല ജൊല്ലെയ്ക്ക് കോവിഡ് പോസിറ്റീവ്
’ഇന്ന് എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോള്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്’, ഈശ്വരപ്പ തന്റെ ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി യെദിയൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബി സി പാട്ടീല്‍, വനം മന്ത്രി ആനന്ദ് സിങ് എന്നിവര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക