ദുബയ്: കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിലേക്കു മടങ്ങുന്ന യാത്രക്കാര്‍ക്ക് എംബസി/സിജിഐ രജിസ്ട്രേഷന് നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍, എയര്‍ സുവിദ രജിസ്ട്രേഷന് ഇപ്പോഴും ആവശ്യമാണ്. ഷാര്‍ജ, അബൂദബി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമാണ്.
കോണ്ടാക്ട് ലെസ് സംവിധാനത്തിലൂടെ ഗൂഗിൾ പേ വഴി ഇനി പണം കൈമാറാം
എന്നാൽ ദുബയ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഇന്ത്യയുടെയും ദുബയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും രണ്ടാം നമ്ബര്‍ ടെര്‍മിനലില്‍ നിന്നാണ് പുറപ്പെടുകയെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക