കോഴിക്കോട്: സ്വര്‍ണ വിലയില്‍ ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,685 രൂപയായി.
പവന് 320 രൂപ കുറഞ്ഞ് 37,480 രൂപയുമായി. 26 ദിവസത്തിനിടെ 4,520 രൂപയാണ് പവന് കുറഞ്ഞത്.
ആഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250ഉം പവന് 42,000വുമായിരുന്നു വില. എന്നാല്‍ 26 ദിവസം പിന്നിട്ടതോടെ 11 ശതമാനത്തോളമാണ് മൂല്യം കുറഞ്ഞത്. ഗ്രാമിന് 565 രൂപയും പവന് 4520 രൂപയുമാണ് ഇടിഞ്ഞത്.
തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍
ഈ ദിവസങ്ങളില്‍ അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സി(31.10 ഗ്രാം)ന് 2081 ഡോളറില്‍നിന്നും 1965 ലേക്ക് എത്തിയിട്ടുണ്ട്. 116 ഡോളറിന്‍െറ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.
എന്നാല്‍, രൂപ 74.89 ല്‍ നിന്നും 72.96 ലേക്കെത്തി കരുത്തായതാണ് അഭ്യന്തര വിപണിയില്‍ വലിയ വിലക്കുറവായി പ്രതിഫലിച്ചത്. രൂപ വീണ്ടും കരുത്താര്‍ജിച്ച് 72ലേക്ക് എത്തുമെന്നാണ് സൂചന.
കോവിഡ് പശ്ചാത്തലത്തില്‍ വിപണി അടഞ്ഞുകിടന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം സ്വര്‍ണ വിപണി ഇപ്പോഴും മന്ദതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക