പാചകത്തിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേങ്ങാപ്പാല്‍. വിറ്റാമിൻ സി, കാത്സ്യം, അയണ്‍, എന്നിവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിരിക്കുന്നു. തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങളെ തടയാനും തേങ്ങാപ്പാല്‍ മികച്ചതാണ്. ധാരാളം നാരുകളടങ്ങിയതിനാല്‍ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തില്‍ തേങ്ങാപ്പാല്‍ ഉള്‍പ്പെടുത്താം.
തലമുടി, ചര്‍മ്മം ഇവയുടെ സംരക്ഷണത്തിന് തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും. ആഴ്ചയിൽ രണ്ട് തവണ തേങ്ങാപ്പാൽ ഉപയോഗിച്ച് തല കഴുകുന്നത് തലമുടി മൃദുലമാകാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചർമത്തിലെ ചൊറിച്ചിൽ, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാൽ സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ,വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും തേങ്ങാപ്പാൽ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക