പരിഷ്കരിച്ച ജി 310 ബൈക്കുകള്‍ വില്പനക്കെത്തിക്കാന് ഒരുങ്ങുകയാണ് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ള്യു മോട്ടോറാഡ്. അടുത്ത മാസം പകുതിയോടെ 2020 ബിഎംഡബ്ള്യു ജി 310 ബൈക്കുകള്‍ വില്പനക്കെത്തും.
സോണറ്റിന്റെ വില ഈ മാസം 18 ന് കിയ മോട്ടോര്‍സ് പ്രഖ്യാപിക്കും
പുത്തന്‍ ജി 310 ആര്, ജി 310 ജിഎസ് മോഡലുകളുടെ ബുക്കിങ് ബിഎംഡബ്ള്യു മോട്ടോറാഡ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 50,000 രൂപ ടോക്കണ്‍ തുക നല്കി അടുത്തുള്ള ബിഎംഡബ്ള്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ജി 310 ബൈക്കുകള്‍ ബുക്ക് ചെയ്യാം.
റെയിന്‍, അര്‍ബന്‍, സ്പോര്‍ട്ട്, ട്രാക്ക് എന്നിങ്ങനെ നാല് മോഡുകളാണുണ്ടാകുക. അര്‍ബന്‍, റെയിന്‍ മോഡുകളില്‍ 7,600 ആര്‍പിഎമ്മില്‍ 25 ബിഎച്ച്പി ആയും 6,700 ആര്‍പിഎമ്മില്‍ 25 എന്‍എം ആയും പവര്‍, ടോര്‍ക്ക് കുറയും. 2020 ബിഎംഡബ്ള്യു ജി 310 ബൈക്കുകളില്‍ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി സഹിതമാണ് ലഭിക്കുക.
ബി എസ് VI 313 സിസി സിംഗിള്‍-സിലിണ്ടര്‍ എന്ജിന്, 9,700 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പി പവറും, 7,700 ആര്‍പിഎമ്മില്‍ 27.3 എന്‍എം ടോര്‍ക്കും തന്നെയാണ് നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക