ലോകത്തില്‍ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണുമായി ചൈനീസ് ബ്രാന്‍ഡായ റിയല്‍മി. ചൈനയില്‍ സെപ്തംബര്‍ 17ന് ഫോണ്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയല്‍മി x7, x 7പ്രോ തുടങ്ങിയ മോഡലുകള്‍ക്കൊപ്പമാണ് കമ്ബനി പുതിയ ബജറ്റ് 5ജി സ്മാര്‍ട്ട്ഫോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍
മൂന്ന് പിന്‍കാമറകളും 5000 എം.എ.എച്ച് ബാറ്ററിയുമൊക്കെയായി വരുന്ന വി3 5ജിയുടെ അടിസ്ഥാന മോഡലായ 6+64 ജിബി വേര്ഷെന്റ വില 999 ചൈനീസ് യുവാനാണ്. ഇന്ത്യയില്‍ ഇത് 10,665 രൂപയോളം വരും. 6GB+128GB, 8GB+128GB വകഭേദങ്ങള്‍ക്ക് 14,990 രൂപയും, 17,050 രൂപയും നല്‍കേണ്ടിവരും. റിയല്‍മി സി15 എന്ന മോഡലിെന്റ റിബ്രാന്ഡഡ് വേര്‍ഷനാണ് വി3.
6.5 ഇഞ്ച് വലിപ്പവും 1600 x 720 പിക്സല്‍ റെസൊല്യൂഷനുമുള്ളള എച്ച്ഡി പ്ലസ് െഎ.പി.എസ്-എല്‍.സി.ഡി ഡിസ്പ്ലേയാണ് വി3ക്ക്. 5000 എം.എ.എച്ചുള്ള വലിയ ബാറ്ററി ചാര്‍ജ് ചെയ്യാന്‍, 18 വാട്ടിെന്റ യു.എസ്.ബി ടൈപ് സി ഫാസ്റ്റ് ചാര്‍ജറും കൂടെ നല്‍കും. എട്ട് മെഗാപിക്സല്‍ മുന്‍ കാമറ, 13+2+2 മെഗാ പിക്സല്‍ പിന്‍കാമറകള്‍ എന്നിവയാണ് മറ്റുപ്രത്യേകതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക