കാഞ്ഞങ്ങാട് : ചാനല്‍ ചര്‍ച്ചയില്‍ രക്തസാക്ഷികളെ അപമാനിച്ച ഉണ്ണിത്താൻ എംപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്റെ ഐങ്ങോത്തെ ക്യാമ്ബ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ കാറ്റാടി അധ്യക്ഷനായി.
വി ഗിനീഷ്, വിപിന്‍ ബല്ലത്ത് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ 20 പേരടങ്ങുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ പ്രകടനമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക