ക്യുആര്‍എസ് കോട്ടയം, ജോസ്കോ ജ്വല്ലേഴ്സ് കോട്ടയം, പാരഗണ്‍ പോളിമേഴ്സ് കൂരോപ്പട, ചരിവുപുറം റബേഴ്സ് ചേനപ്പാടി എന്നി നാലു സ്വകാര്യസ്ഥാപനങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ കോവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചത്. ഇവിടെ ദുരന്തനിവാരണ നിയമപ്രകാരം ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ആശങ്ക കൂട്ടി സമ്പര്‍ക്ക വ്യാപനം; ഇന്ന് 2433 കൊവിഡ് സമ്പര്‍ക്ക കേസുകള്‍
നാലുസ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നടപടി. സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതാസംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ സംഘത്തിന് ലഭ്യമാക്കണം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സേവനവും ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക