ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട സെഡാന് മോഡലായ യാരിസിന്റെ ലിമിറ്റഡ് എഡിഷന് പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. പൂർണ്ണമായും കറുപ്പ് നിറത്തില്‍ ആണ് ഈ വാഹനം എത്തുക. വാഹനത്തിന്റെ ചിത്രങ്ങള്‍ ടൊയോട്ട പുറത്തുവിട്ടു. ക്രോമിയം ഗാര്‍ണിഷ് ഹെഡ് ലൈറ്റിന്റെയും ടെയ്ല് ലൈറ്റിന്റെയും എഡ്ജുകളില്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള സണ്‍റൂഫ് കാര്‍ അവതരിപ്പിച്ച് ടാറ്റ
ബ്ലാക്ക് എഡിഷന് റെഗുലര്‍ യാരിസുമായി ചെറിയ സാമ്യം ഉണ്ടെങ്കിലും ഗ്രില്ലില്‍നിന്നു ക്രോമിയം ലൈനുകള്‍ നീക്കിയിട്ടുണ്ട്. ഡോര്‍ എഡ്ജ് ലൈറ്റുകളും ബ്ലാക്ക് ഫിനീഷിങ്ങ് ഡോര്‍ ഹാൻഡിലുമാണ് മറ്റുള്ള മാറ്റങ്ങൾ.
പുതിയ ബ്ലാക്ക്-സില്‍വര്‍ ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ഈ ലിമിറ്റഡ് എഡിഷനലിൽ ലഭിക്കും . ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഏഴ് എയര്‍ബാഗ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള്, നാല് വീലിലും ഡിസ്ക് ബ്രേക്ക്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഉണ്ട്.
ലിമിറ്റഡ് എഡിഷന് ബ്ലാക്കിന്റെയും ഹൃദയം യാരിസിന് കരുത്തേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ്. ഇത് 106 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലായിരിക്കും ഇതിലെ ട്രാന്സ്മിഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക