ആറന്മുളയില് 108 ആംബുലന്‍സില്‍ വച്ച് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ ജാമ്യത്തില്‍ എടുക്കുവാന്‍ 108 ആംബുലന്‍സിലെ സിഐടിയു യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇടപെട്ടു എന്ന തരത്തില്‍ വന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് നേതൃത്വം. പ്രതിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സംഘടനാ ആവശ്യപ്പെട്ടു.
108 ആംബുലന്‍സ് ജീവനക്കാര്‍ക്കിടയില്‍ സംസ്ഥാന അടിസ്ഥാനത്തിലോ, പത്തനംതിട്ട ജില്ലയിലോ സിഐടിയു വില്‍ അഫിലിയേറ്റ് ചെയ്ത യൂണിയന് പ്രവര്‍ത്തിക്കുന്നില്ല.
അതുകൊണ്ട് തന്നെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു യൂണിയന് ഏതോ ഒരാളുടെ പേരില്‍ 108 ആംബുലന്‍സ് യൂണിയനിലെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ ഇടപെട്ടു എന്ന തരത്തിലുള്ള മാധ്യമ വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. 108 ജീവനക്കാരുടെ ഒരു യൂണിയന് പോലും സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നില്ല.
സ്ത്രീയെ 108 ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച നടപടി അങ്ങേയറ്റം അപലപനീയവും നീചവുമാണ്. പ്രതി രക്ഷപ്പെടാന്‍ ഒരിക്കലും അവസരം ഉണ്ടാകരുത്. സിഐടിയുവിന്റെ പേരില്‍ ഒരാളും കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ഇടപെടാന്‍ പോകുന്നില്ല. സിഐടിയുവിന്റെ പേരില്‍ ഇത്തരമൊരു കള്ളപ്രചരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക