750 ഡ്യൂക്ക്, 750 അഡ്വഞ്ചര്‍, 750 സൂപ്പര്‍മോട്ടോ T എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡിന്റെ 750 സിസി സൂപ്പര്‍ ബൈക്ക് മോഡലുകള്‍ ചൈനയില്‍ നിര്‍മിക്കുമെന്ന് കെടിഎം. ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുമായുള്ള ബ്രാന്‍ഡിന്റെ പങ്കാളിത്തത്തിന്റെ നിര്‍ണായക ഭാഗമായിരിക്കും പുതിയ ശ്രേണി എന്നതാണ് പ്രത്യേകത.
ചൈനയിലെ ഹാംഗ്ഷൂവിലാണ് നിര്‍മിക്കുക. കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറര്‍ മൊബിലിറ്റി ഗ്രൂപ്പിന്റെ നിക്ഷേപ അവതരണത്തിലാണ് പുതിയ പ്രഖ്യാപനം. ബജാജ് ഇന്ത്യയില്‍ ചകാനിലെ പ്ലാന്റില്‍ സബ് 500 സിസി എഞ്ചിനുകളും മോട്ടോര്‍സൈക്കിളുകളും ഒരുങ്ങും. രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിലെ ആദ്യ ഉല്‍പ്പന്നം കെടിഎം ബാഡ്ജില് ആയിരിക്കില്ല എത്തുക. പകരം സിഎഫ്മോട്ടോയുടെ അഡ്വഞ്ചര്‍ MT800 ബൈക്ക് ആയിരിക്കും ആദ്യം വിപണിയിലെക്കുക. ഇത് കെടിഎം 790 അഡ്വഞ്ചറില്‍ നിന്നുള്ള എഞ്ചിന് ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക