ഒറ്റയ്ക്ക് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മാസ്ക് നിർബന്ധമില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പോലീസ്. അതേസമയം, മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശം കാരണം നിരത്തുകളിൽ പോലീസും യാത്രക്കാരും തമ്മിൽ തർക്കത്തിന് കാരണമായിരിക്കുകയാണ്.
സ്വന്തം വാഹനത്തിൽ മാസ്കില്ലാതെ തനിച്ച് യാത്ര ചെയ്യുന്നവർക്ക് പോലീസ് പിഴ ചുമത്തുന്നത് തുടരുന്നതാണ് തർക്കങ്ങൾക്കു കാരണം. പൊതുസ്ഥലത്ത് വാഹനത്തിൽ യാത്രചെയ്യുമ്പോൾ മാസ്ക് ധരിച്ചിട്ടില്ലെങ്കിൽ നടപടി സ്വീകരിക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് പൊതുസ്ഥലമായിട്ടാണ് കണക്കാക്കുന്നത്.
വൊഡാഫോണും ഐഡിയയും ഒന്നിച്ച് ഇനി ‘വി’ എന്നറിയപ്പെടും
പ്രതികരിക്കാൻ ഇവിടെ എഴുതുക