യു.എസ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ സെരവ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം അലഹാന്‍ഡ്രോ ഫോകിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് അഞ്ചാം നമ്ബര്‍ സീഡ് മറികടന്നത്.
ദേശീയ വിദ്യാഭ്യാസ നയം 2020: ഗവർണർമാരുടെ യോഗം ഇന്ന് ചേരും
അതേസമയം 15 ഏസുകള്‍ ഉതിര്‍ത്ത ജര്‍മ്മന്‍ താരം 3 സെറ്റുകളില്‍ ആയി 8 തവണ ആണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-2 നു ജയിച്ച സെരവ് രണ്ടാം സെറ്റും സമാനമായ സ്കോറിന് തന്നെ സ്വന്തമാക്കി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റില്‍ ഒരു ഗെയിം മാത്രം എതിരാളിക്ക് നല്കി കൂടുതല്‍ മികവിലേക്ക് ഉയര്‍ന്ന സെരവ് 6-1 നു മൂന്നാം സെറ്റും മത്സരവും ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക