ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രഥമ പദ്ധതിയായ ഗഗന്യാന് സഞ്ചാരികള്‍ക്കുള്ള സ്പേസ് സ്യൂട്ട് നിര്‍മ്മാണം റഷ്യ ആരംഭിച്ചു. റഷ്യന്‍ ഗവേഷണ-വികസന സ്ഥാപനമായ സ്വെസ്ദയാണ് ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്കായി പ്രത്യേകം മര്‍ദ്ദം ക്രമീകരിച്ച സ്യൂട്ടുകള്‍ നിര്‍മ്മിക്കുന്നത്.
പബ്ജി ഉടന്‍ തിരിച്ചെത്തും, ചൈനീസ് കമ്പനിയെ ഒഴിവാക്കുന്നതായി പബ്ജി കോര്പ്പറേഷന്
നിലവില്‍ റഷ്യയിലെ റോസ്കോസ്മോസിന്റെ കീഴിലുള്ള പ്രത്യേക പരിശീലന കേന്ദ്രത്തില്‍ കഠിന പരിശീലനത്തിലാണ് ഇന്ത്യയുടെ ഗഗന്യാന് യാത്രികര്‍. കോവിഡ് മൂലം നിര്‍ത്തി വച്ചിരുന്ന പരിശീലനം മെയ് മാസം മുതല്‍ പുനരാരംഭിച്ചിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് ഇവരുടെ അളവുകളും മാനദണ്ഡങ്ങളും ആസ്പദമാക്കി സ്യൂട്ട് നിര്‍മ്മാണം ആരംഭിച്ചത്. തിരഞ്ഞെടുത്ത നാലുപേരെയാണ് ഗഗന്യാന് യാത്രയ്ക്കായി ഇന്ത്യ പരിശീലനത്തിനയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക