കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടു. എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാണ് കൊല്ലപ്പെട്ടത്.
സഹോദരിമാരൊടൊപ്പം കാറില്‍ വീട്ടിലേക്കു പോവുമ്പോഴായിരുന്നു അക്രമം. ബൈക്കില്‍ പിന്നിലെത്തിയ അക്രമികള്‍ കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സലാഹുദ്ദീന് കാറില്‍ നിന്ന് പുറത്തിറങ്ങി സംഭവം അന്വേഷിക്കുന്നതിനിടെയായിരുന്നു അക്രമം. ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ ആണ് സംഭവം. നാട്ടുകാരാണ് പരിക്കേറ്റ സലാഹുദ്ദീനെ ആശുപത്രിയിലെത്തിച്ചത്.
കഴുത്തിൽ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റത് എന്നാണ് സൂചന. സലാഹുദീന്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.എ.ബി.വി.പി. പ്രവര്‍ത്തകര്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക