കൊച്ചി: കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. ഈ മാസം 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് സാഹചര്യം കണക്കിലെടുത്താണ് മുന്നാഴ്ചത്തേക്ക് തടഞ്ഞത്.
ആളിക്കത്തുന്ന പ്രതിഷേധങ്ങൾക്കിടയിലും കങ്കണ മുംബൈയില്‍; വസതിയിൽ കനത്ത സുരക്ഷ
ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ ബാങ്ക്, കേരള സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവര്‍ ഫയല്‍ ചെയ്ത അപ്പീലുകളാണ് ജസ്റ്റിസുമാരായ സി ടി രവികുമാറും, കെ ഹരിപാലും അടങ്ങുന്ന ഡിവിഷന് ബഞ്ച് പരിഗണിച്ചത് .
ബാങ്കിന്റെ ബൈലോ നിലവില്‍ വന്നെന്നും താല്‍ക്കാലിക ഭരണ സമിതിക്ക് പകരം സ്ഥിരം ഭരണ സമിതി ചുമതല ഏല്ക്കേണ്ടതുണ്ടെന്നും ഇതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേരള ബാങ്കും കമ്മീഷനും അപ്പീല്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക