കൊവിഡ് 19 പശ്ചാത്തലത്തില്‍ തെരുവോര കച്ചവടക്കാര്‍ക്ക് ഡിജിറ്റലായി പണമിടപാടുകള്‍ നടത്താന്‍ സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ മൈക്രോ ക്രെഡിറ്റ് സ്കീം പ്രകാരം വായ്പ ലഭിച്ച മധ്യപ്രദേശിലെ തെരുവോര കച്ചവടക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പ്രകാരം കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തികമായി തകര്‍ന്ന തെരുവോര കച്ചവടക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ പുനരാരംഭിക്കാന്‍ പതിനായിരം രൂപവരെ വായ്പ ലഭിക്കും.
കുറയാതെ സമ്പർക്ക വ്യാപനം; ഇന്ന് 3120 സമ്പർക്കരോഗികൾ, തിരുവനന്തപുരത്ത് മാത്രം 502 സമ്പർക്കകേസുകൾ
വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയും പദ്ധതി പ്രകാരം ലാണ് ലഭിച്ചവരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു.
‘പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏറ്റവും ആദ്യം അത് ബാധിക്കുക ദുര്ബലവിഭാഗങ്ങളെയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാന് ആരംഭിച്ചതോടെ തെരുവോര കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. ഇക്കാരണത്താല്‍ തെരുവോര കച്ചവടക്കാരും ഡിജിറ്റല്‍ ഇടപാടിലേക്ക് മാറേണ്ടതുണ്ട്’, മോദി പറഞ്ഞു.
അതേസമയം രാജ്യത്തെ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയും സാമ്പത്തിക നില കൂടുതല്‍ പരുങ്ങലില്‍ ആകുകയുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന മരണനിരക്ക് ഇന്ത്യയിലാണ് ഇന്ന് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക