ഓസ്ട്രേലിയ ഇംഗ്ലണ്ട് മൂന്നാം ടി20 മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയം ആണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.
മറയൂരിൽ പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകൻ അറസ്റ്റിൽ
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മൂന്ന് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി. 44 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്ത ബെയര്‍സ്റ്റോയുടെ ഇന്നിങ്സ് ആണ് ഇംഗ്ലണ്ടിന് തുണയായത്.
മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആരോണ്‍ ഫിഞ്ച് 26 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയപ്പോള്‍ സ്റ്റോയിനിസ് 18 പന്തില്‍ നിന്ന് 26 റണ്‍സും മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ നിന്ന് 39 റണ്‍സും നേടി. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക