2019ലെ ഐസിസി അണ്ടർ19 വേൾഡ്കപ്പിലെ ജൂനിയർ ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത് പൃഥ്വിഷായാണ്. നിലവിൽ ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലാണ് താരം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് പൃഥ്വി.
പൃഥ്വി ഷായും പ്രമുഖ നടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. നടി പ്രാചി സിംഗുമായി പൃഥ്വി പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങൾ.
ഷായുടെ പോസ്റ്റുകൾക്ക് പ്രാചി നൽകുന്ന കമന്റുകളാണ് ഇതിന് തെളിവായി സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഷായുടെ പോസ്റ്റുകൾക്ക് പ്രാചി നൽകിയിരിക്കുന്ന കമന്റുകൾ ഇരുവരും തമ്മിൽ സൗഹൃദത്തിനപ്പുറമുള്ള അടുപ്പമാണെന്ന് വ്യക്തമാക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്.
കളേഴ്സ് ടിവിയിലെ ഉദാൻ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് പ്രാചി. ഷായുടെ എല്ലാ പോസ്റ്റുകൾക്കും പ്രാചി കൃത്യമായി കമന്റ് ചെയ്യുന്നുണ്ട്. അതേസമയം ഇക്കാര്യത്തിൽ പ്രാചിയോ ഷായോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക