ഉടമ ജയിലിലായതോടെ പട്ടിണിയിലായ വളർത്തുനായയ്ക്ക് ഭക്ഷണം എത്തിച്ചുനൽകി പൊലീസ്. പോപ്പുലർ ഫിനാൻസ് ഉടമയുടെ വളർത്തുനായയ്ക്കാണ് പൊലീസ് ഭക്ഷണം എത്തിച്ചുനൽകിയത്.
രാജപാളയം ഇനത്തിൽപ്പെട്ട നായയാണ് ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ എല്ലുംതോലുമായത്. മരണത്തെ മുഖാമുഖം കണ്ട നായയ്ക്കാണ് പൊലീസ് ഭക്ഷണം എത്തിച്ചത്.
ഭക്ഷണം എത്തിച്ചതുകൊണ്ടുമാത്രം പൊലീസിന്റെ സഹായം അവസാനിച്ചില്ല. നായയെ സുരക്ഷിത കരങ്ങളിലേക്ക് പൊലീസ് എത്തിക്കുകയും ചെയ്തു. തെരുവുനായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവർത്തകരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് പൊലീസ് നായയെ അവർക്ക് കൈമാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക