തിരുവനന്തപുരം ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രാദേശിക നേതാവ് തൂങ്ങി മരിച്ച സംഭവത്തില്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിനെ കുറ്റപ്പെടുത്തി യുവതിയുടെ ആത്മഹത്യാ കുറിപ്പ്.
ലോക്കല്‍ കമ്മിറ്റിയംഗം കൊറ്റാമം രാജന്, ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയ് എന്നിവരുടെ മാനസികമായ പീഡനം സഹിക്കാനാവാതെയാണ് താന്‍ ഈ കടും കൈ ചെയ്യുന്നതെന്നും പാർട്ടിയിൽ പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.
ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവിന് സ്റ്റേ
ചെങ്കലിലെ എല്ലാ നേതാക്കള്‍ക്കും ഇത് സംബന്ധിച്ച കാര്യങ്ങള്‍ അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. നെയ്യാറ്റിൻകര അഴകിക്കോണം സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ആശ (41) ആണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ കുറിപ്പ് എഴുതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കളും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക