മന്ത്രി തോമസ് ഐസക്കുമായി സമ്പര്‍ക്കം ഉണ്ടായതിനാല്‍ ക്വാറന്റീനിലായിരുന്ന മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാന ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് അന്നും മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയിരുന്നു.
കരിപ്പൂര്‍ സന്ദര്‍ശന സമയത്ത് സമ്പര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആന്റിജെന്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക