ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെ. 338ാം സീരീസിലെ നറുക്കെടുപ്പിൽ ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധിക്കാണ് 10 ലക്ഷം ഡോളർ (7.3 കോടിയിലേറെ രൂപ) സമ്മാനം അടിച്ചത്.
ദുബായിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധി . 4829 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്. ഇതോടെ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുന്ന 168–ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക