കാസർഗോഡ് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തെക്കിൽ സ്വദേശി അസ്മ (75), നെല്ലിക്കുന്ന് സ്വദേശി എൻഎം ഹമീദ് (73) എന്നിവരാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി രാത്രിയോടെയാണ് അസ്മ മരിച്ചത്.
കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യക്ക് കൈമാറും
ഇന്നലെയാണ് അസ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് ഹമീദ് മരിച്ചത്. ഇതോടെ 53 പേർ കാസർഗോഡ് കോവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് 102 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക