കോവിഡിന് ശേഷമുള്ള പാർലമെന്റിലെ വർഷകാല സമ്മേളനത്തിലെ ആദ്യ സെഷനുകളിൽ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും പങ്കെടുക്കില്ല. സോണിയ ഗാന്ധിയുടെ വാർഷിക മെഡിക്കൽ ചെക്കപ്പിനായി വിദേശത്തു പോയതിനാലാണ് തിങ്കളാഴ്ച്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇരുവർക്കും പങ്കെടുക്കാൻ സാധിക്കാത്തത്.
പ്രിയങ്ക ഗാന്ധി സോണിയക്കൊപ്പം നിൽക്കാൻ എത്തിയാൽ രാഹുൽ തിരികെ മടങ്ങും.
കൊവിഡ് പശ്ചാത്തലത്തിൽ സോണിയ ഗാന്ധിയുടെ മെഡിക്കൽ ചെക്കപ്പുകൾ മുടങ്ങിയിരുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.
കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി നടക്കുന്ന പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ സാമ്പത്തിക മാന്ദ്യം, ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് വന്ന വീഴ്ച്ച തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ നിർണായക യോഗത്തിൽ സോണിയയുടെയും രാഹുലിന്റെയും അസാന്നിധ്യം ഏറെ ചർച്ചയായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക