സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഉറവിടമാറിയാത്തവരുടെയും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവാണ് ഇപ്പോഴുള്ളത്. മൂവ്വായിരത്തിനു മുകളിക്ക് ഉയർന്നിട്ടുണ്ട് ഇപ്പോൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണം. സെപ്റ്റംബര്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ് ആരോഗ്യ വിധഗ്ധര്‍ വ്യക്തമാക്കുന്നത്.
ദിവസം 10,000 ത്തിന് അടുത്ത് കോവിഡ് പോസിറ്റീവ് കേസുകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് ശക്തമായി പാലിക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ബോധവത്കരണ വിഡിയോ ഒരുക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
https://www.facebook.com/watch/?v=1069712686812625&t=0
കങ്കണയും കുടുംബവും ബിജെപിയിലേക്ക്
പൃഥ്വിരാജ്, ടൊവിനോ, ജയസൂര്യ ഉൾപ്പെടെയുള്ളവരാണ് ബോധവത്കരണ വീഡിയോയിലുള്ളത്. കോവിഡ് ബ്രിഗേഡില്‍ പങ്കുചേരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യവും വിഡിയോയിലൂടെ താരങ്ങൾ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക