ഹരിവംശ് നാരായണ്‍ സിങ്ങിനെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ആയി തിരഞ്ഞെടുത്തു. ശബ്ദവോട്ടോടെയാണ് ഹരിവന്‍ശ് നാരായണിനെ തിരഞ്ഞെടുത്തത്. ജനതാദള്‍(യു) എം.പിയാണ് ഹരിവംശ്. ജെ.പി. നഡ്ഡയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ശബ്ദവോട്ടോടെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് തീയതി മാറ്റണം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി സർക്കാർ
ആര്.ജെ.ഡിയുടെ മനോജ് ഝാ പത്രിക നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പിന് തയ്യാറായിരുന്നില്ല. പിന്നീടാണ് ശബ്ദവോട്ടോടെ ഹരിവംശ് നാരായണിനെ തിരഞ്ഞെടുത്തത്. അതേസമയം, ഹരിവംശ് നാരായണ്‍ സിങ്ങിനെ അനുമോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചു. പക്ഷഭേദമില്ലാതെ അംഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക