സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്കുയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച മുഖ്യമന്ത്രിയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ സഖ്യത്തിന്റെ മുഖമാണ് അദ്ദേഹം. ബിഹാറിലെ മൂന്ന് പെട്രോളിയം പ്രോജക്ടുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒടുവിൽ മഞ്ജുവും സൗബിനും ഒന്നിക്കുന്നു….! പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ‘വെള്ളരിക്കാപ്പട്ടണം’
ജെഡിയു നേതാവിന്റെ 15 വര്‍ഷത്തെ ഭരണമികവ് ഇനിയും തുടരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളുടേയും വികസനത്തിന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മികച്ച പ്രവര്‍ത്തനങ്ങളാണ് ബിഹാര്‍ സര്‍ക്കാര്‍ കാഴ്ചവെച്ചത്. നല്ല ഭരണാധികാരിയാണ് നിതീഷ്. ബിഹാറില്‍ തുടര്‍ന്നും മികച്ച ഭരണം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക