കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നീതി തേടി തെരുവില്‍. കേസില്‍ പുനരന്വേഷണം ഉണ്ടാകുമെന്നും സിബിഐ അന്വേഷണം നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി വാക്കുപാലിക്കാതെ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെയാണ് പ്രതിഷേധം. പ്രതികളില്‍ നിന്ന് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും പറഞ്ഞു.
കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
കേസ് അട്ടിമറിച്ച ഡിവൈഎസ്പി എം.ജെ. സോജന് സ്ഥാനക്കയറ്റം നല്കിയ നടപടി പിന്‍വലിക്കുക, പ്രതികളെ അറസ്റ്റ് ചെയ്യുക, ഹൈക്കോടതി മേല്‍നേട്ടത്തില്‍ കേസ് വീണ്ടും അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമായാണ് മൂത്ത കുഞ്ഞിന്റ പതിനാറാം ജന്മവാര്ഷിക ദിനമായ ഇന്നലെ എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറില്‍ മാതാപിതാക്കള്‍ ഏകദിന സത്യഗ്രഹം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക