ഡൽഹി കലാപ കേസിൽ യുഎപിഎ ചുമത്തി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നടൻ പ്രകാശ് രാജ് രംഗത്ത്. ‘ഈ മനുഷ്യ വേട്ടക്കെതിരെ ഇപ്പോൾ നമ്മൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇതോർത്ത് നമ്മൾ ലജ്ജിക്കുമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് ശക്തമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചത്. വളരെ നാണംകെട്ട സംഭവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
SHAME..if we don’t raise our VOICE against this WITCH-HUNT now.. we should be ASHAMED ..#StandWithUmarKhalid #FreeUmarKhalid #justasking pic.twitter.com/5QwSLlivb1
— Prakash Raj (@prakashraaj) September 14, 2020
സമാധാനപരമായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയത് ജനാധിപത്യത്തിൽ എന്ന് മുതലാണ് കുറ്റമായത്? എന്ന് നടൻ ചോദിക്കുന്നു. #standwithumarkhalid’ എന്ന പോസ്റ്ററും സോഷ്യൽ മീഡിയയിൽ കുറിപ്പിനൊപ്പം പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഉമർ ഖാലിദിനെ ഡൽഹി പോലീസ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി ഉമര്‍ ഖാലിദ് കലാപം ആസൂത്രണം ചെയ്തുവെന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക