വസ്ത്രധാരണത്തിന്റെ പേരിൽ പല നടികളും സൈബർ ആക്രമണങ്ങൾക്ക് ഇരകളാകാറുണ്ട്. അത്തരത്തിൽ സമീപ ദിവസം ആക്രമിക്കപ്പെട്ട നടിയാണ് അനശ്വര രാജൻ.
വിഷയത്തിൽ അനശ്വരക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. ഇൻസ്റ്റഗ്രാമിൽ നീന്തൽ വസ്ത്രമണിഞ്ഞുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്താണ് റിമയുടെ പിന്തുണ. ഒപ്പം ഒരു കുറിപ്പും റിമ ചേർത്തിട്ടുണ്ട്.
‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’- എന്ന അടിക്കുറിപ്പോടെയാണ്, നീന്തൽ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് റിമ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക