ഭാര്യ ദിവ്യക്കായി ആദ്യമായി സംഗീതസംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്. ഭാര്യ ദിവ്യ ആദ്യമായി ആലപിച്ച ഗാനം പുറത്തുവിട്ടു. ഉയര്‍ന്ന് പറന്ന് എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്
‘ദിവ്യയ്ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പാട്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. ഇത് സിംഗിള്‍ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാല്‍വയ്പ്പാണിത്.
രജിസ്റ്റർ മാര്യേജ് ചെയ്ത് രണ്ടു പേരും രണ്ട് വഴിക്ക് പോയി ! ജീവിതത്തെക്കുറിച്ച് മാലാപാർവതി
സംഗീത സംവിധായകന് എന്ന നിലയില്‍ എന്റെയും’ എന്നാണ് വിനീത് ശ്രീനിവാസന് ഗാനത്തിനെ കുറിച്ച് നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഗാനത്തിന്റെ വരികളും വിനീത് തന്നെയാണ് എഴുതിയിരിക്കുന്നത്. അടുത്തിടെ ദിവ്യ പാട്ടുപാടുന്നതിന്റെ ഒരു വീഡിയോ വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ദിവ്യയ്ക്കൊപ്പം പതിനാറ് വര്‍ഷങ്ങളായെങ്കിലും ആദ്യമായാണ് ദിവ്യ പാടുന്ന ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചതെന്നും അത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും കുറിച്ചു കൊണ്ടായിരുന്നു വിനീതിന്റെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക