പ്രശസ്ത മലയാള സീരിയൽ താരം ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് നടന്റെ മരണം. 43 വയസായിരുന്നു. അരുവിക്കര സ്വദേശിയാണ് അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലായിരുന്നു ശബരി അഭിനയിച്ചു കൊണ്ടിരുന്നത്.
സ്വാമി അയ്യപ്പന്, സ്ത്രീപഥം തുടങ്ങി നിരവധി പ്രശസ്ത സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് കൂടി ആയിരുന്നു അദ്ദേഹം. സിനിമ – സീരിയൽ – നിർമ്മാണ രംഗത്തെ പ്രമുഖർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
‘ഊര്‍മ്മിള സോഫ്റ്റ് പോണ് സ്റ്റാര്‍’; വീണ്ടും വിവാദത്തിലായി കങ്കണ, നടിക്കെതിരെ ബോളിവുഡ് താരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക