കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ എട്ട് വരെ നീട്ടി. കൊച്ചി എന്‍ഐഎ കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള 12 പ്രതികളെ ഹാജരാക്കിയത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്. വാദത്തിനിടെ സ്വപ്ന സുരേഷ് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക