പത്തനംതിട്ട: സി.പി.ഒ മുതല്‍ എ.ഡി.ജി.പി വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ സമാഹാരം പുറത്തുവരുന്നു. ‘സല്യൂട്ട്’ എന്ന പേരിലാണ് കഥാസമാഹാരം പുറത്തിറങ്ങുന്നത്. എ.ഡി.ജി.പി ഡോ. ബി. സന്ധ്യയാണ് എഡിറ്റര്‍.
ഒപ്പം അവരുടെ ഒരു കഥയും സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അച്ചടി ജോലി പുരോഗമിക്കുന്ന പുസ്തകം ഒക്ടോബര്‍ ആദ്യ ആഴ്ചയോടെ കണ്ണൂര്‍ ജി.വി ബുക്സ് പുറത്തിറക്കും. 199 രൂപയാണ് വില. പുസ്തകത്തിന്റെ പുറംചട്ട കഴിഞ്ഞദിവസം പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക