കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുളള ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍, കല്ലാര്‍ക്കുട്ടി, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, ലോവര്‍പെരിയാര്‍, മൂഴിയാര്‍, ബാണാസുര സാഗര്‍ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സ്പില്‍വേയിലൂടെയാണ് വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമെന്ന് കെഎസ്ഇബി അറിയിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനം. ഉച്ചക്ക് രണ്ടുമണിക്ക് അണക്കെട്ടിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ആണ് തുറക്കുക. 202 ക്യുമെക്സ് ജലമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കുക.ചാലക്കുടി പുഴയില്‍ 0.50 മീറ്റര്‍ ജലനിരപ്പ് ഉയരും. പുഴയോര വാസികള്‍ ജാഗ്രത പാലിക്കണം.
തമിഴ്നാട് ഷോളയാറില്‍ നിന്നും പറമ്പിക്കുളം ഡാമില്‍ നിന്നും അധികജലം പുറത്തു വിടുന്നത് മൂലമാണിത്. ഈ അധിക ജലം സംഭരിക്കാന്‍ കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ നാലടി ഉയര്‍ത്തുന്നതാണ്. നിലവില്‍ രണ്ടടിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക