തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന് എന്നിവരാണ് മരിച്ചത്. അധ്യാപികയായ ബ്രിജി പാറശാലയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു.
ഈ സീസണില്‍ പതിനൊന്നാമത്തെ ന്യൂനമര്‍ദം, ചൊവ്വാഴ്ച വരെ അതിതീവ്ര മഴ
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. റജിയാ ബീവി ഇന്നലെ രാത്രിയോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവർ ക്യാൻസർ രോഗി കൂടിയായിരുന്നു. വല്ലന സ്വദേശി രവീന്ദ്രന്റെ മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക