ലോക്ക്ഡൗൺ സമയത്തെ വ്യായാമങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ സിനിമ താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരുവിധത്തിൽ പറഞ്ഞാൽ ലോക്ക്ഡൗൺ സമയത്ത് സജീവമാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ. ശരീര സംരക്ഷണവും സൗന്ദര്യ സംരക്ഷണവുമെല്ലാം ചെയ്യുകയും അത് ആരാധകരുമായി നിരന്തരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട് താരങ്ങൾ. ഇക്കാര്യത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.
ഇന്നും നിത്യയൗവനമായി നിന്ന് ഒരു ചോക്ലേറ്റ് ബോയ് പരിവേഷം ചാക്കോച്ചന് ലഭിക്കുന്നതിന്റെ കാരണവും ഈ ചിട്ടയായ പരിശീലനവും, വ്യായാമവും, ശരീര സംരക്ഷണവുമെല്ലാം തന്നെയായിരിക്കും. ഇപ്പോഴിതാ തന്റെ ബാറ്റ്മിന്റൺ കളിയിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന വിവരമാണ് താരം പങ്കുവച്ചിരിക്കുന്നത്. തോളിനു വേണ്ടിയുള്ള ചികിത്സയിൽ ആയിരുന്ന ചാക്കോച്ചൻ കുറച്ചുനാളായി കൂട്ടുക്കാരുമായുള്ള സായാഹ്നങ്ങളിലെ ബാറ്റ്മിന്റൺ വിനോദത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ കളിയിലേക്ക് തിരികെയെത്തിയ വിവരം താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
https://www.instagram.com/p/CFZZgIRAF5e/?utm_source=ig_embed
വയോധികര്‍ക്കുള്ള അലൈവ് ഗോള്‍ഡന്‍ ഇയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക