തിരുവനന്തപുരം: വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 75 പിന്നിട്ട വയോധികര്‍ക്കുള്ള നാലാമത് അലൈവ് ഗോള്‍ഡന്‍ ഇയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിർത്തലാക്കി
സെപ്റ്റംബര്‍ 25 ന് മുൻപ് https://www.alivekart.com/pages/awards2020 എന്ന ലിങ്കിലൂടെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കണം. ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജനദിനത്തിലാണ് പുരസ്കാര പ്രഖ്യാപനവും അലൈവ് ഗോള്‍ഡന്‍ ഫെസ്റ്റിവലും നടത്തുക.
സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ ഗാനാലാപനം, പ്രസംഗം, കഥാരചന, ചിത്രരചന, ചെസ്സ്, ക്വിസ് തുടങ്ങി വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://bit.ly/goldenfest2020 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കലാമത്സര വിജയികളെയും ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7025266605.
പ്രതികരിക്കാൻ ഇവിടെ എഴുതുക