മുംബൈ:ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസായിരുന്നു. മുംബയിലെ ഹോട്ടലില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ആസ്ത്രേലിയക്കു വേണ്ടി 164 ഏകദിനങ്ങളും 52 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ആസ്ത്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളില്‍ നിന്ന് 3631 റണ്‍സ് നേടി.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്കി ഡൊണാൾഡ് ട്രംപ്
216 ആണ് ഉയര്‍ന്ന സ്കോര്‍. 11 സെഞ്ചുറികള്‍ സ്വന്തമാക്കിയ അദ്ദേഹം അലന് ബോര്‍ഡിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു. 164 ഏകദിനങ്ങളില്‍ നിന്ന് 6068 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള കളിക്കാരനായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക