തന്റെ യഥാർത്ഥ രൂപം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി. കഷണ്ടി കയറിയ തലയുമായി നിൽക്കുന്ന ചിത്രമാണ് ബാബു ആന്റണി പോസ്റ്റ് ചെയ്തത്. ഇതാണ് യഥാർത്ഥ ഞാൻ എന്നാണ് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.
സാധാരണ വിഗ് വച്ചുള്ള ലുക്കിലുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുള്ളത്. വിഗ്ഗ് ധരിക്കാതെ തന്റെ കഷണ്ടി വ്യക്തമാക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതുകൊണ്ടാണ് യഥാർത്ഥ ഞാൻ എന്ന് കുറിച്ചത്. ചിത്രങ്ങളിൽ എത്തിയിരുന്നത്. താടിയും മുടിയും നീട്ടി പുതിയ ലുക്കിൽ താരത്തെ കാണുന്നത്. ചിത്രം കണ്ട് താരത്തെ പ്രശംസിച്ച് നിരവധിപേരാണ് കമന്റ് ചെയ്യുന്നത്.
ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. പേരു പോലെ തന്നെ ബാബു ആന്റണിയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ കാണാനാകും. അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. മകനൊപ്പവും മറ്റുമുള്ള നിരവധി മാർഷൽ ആർട്സ് വിഡിയോകളാണ് ബാബു ആന്റണി പങ്കുവെക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക