ഇന്ന് രാവിലെ 10 മണിയ്ക്ക് കക്കി – ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നുവിടുമെന്ന പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയർത്തുകയും പരമാവധി 25 ക്യുമെക്സ് എന്ന തോതിൽ അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുകയും ചെയ്യും.
ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരുന്നുള്ളൂ. അതിലൂടെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുവാന്‍ സാധിക്കും. കക്കി – ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ്. അനുവദനീയമായ പരമാവധി ജലസംഭരണശേഷി 976.1 മീറ്ററാണ്. പമ്പ നദിയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയർന്നേക്കാം. പുറത്തേക്ക് ഒഴുക്കുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം എട്ടു മണിക്കൂറിനു ശേഷം പെരുനാട്, റാന്നി എന്നിവിടങ്ങളില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക