കൊല്ലം: ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് കൊലവിളി നടത്തിയത്.
മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് ഭീഷണി. കുണ്ടറയിലെ മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. മന്ത്രിയുടേയും പോലീസുകാരുടേയും വീട്ടുവിവരങ്ങള്‍ മുഴുവന്‍ കൈയ്യിലുണ്ടെന്നും ശ്യം രാജ് പറഞ്ഞു.
പാരിപ്പള്ളിയില്‍ വെച്ച് മന്ത്രി കെ ടി ജലീലിന്റെ കാറിനു കുറുകെ കാറിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യുവമോര്‍ച്ച പ്രവര്‍ത്തകരായ പിടികിട്ടാപുള്ളികളെ പൊലീസ് അന്വേഷിക്കുന്നതാണ് പ്രകോപനത്തിന് കാരണം. പോലീസുകാരുടെ വീടുകളിലെത്തുമെന്നുമുള്ള തരത്തിലുള്ള ഭീഷണി സന്ദേശമാണ് ശ്യാം രാജിന്റെ ഭാഗത്തു നിന്നുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക